
ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് സർക്കാർ ഉപസമിതി
- പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ.
തിരുവനന്തപുരം : ഇ ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതിയുടെ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം സമർപ്പിക്കുമെന്ന് സർക്കാർ ഉപസമിതി. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. പില്ലറിലും തുരങ്കത്തിലും പാത പോകുന്നത് ഗുണകരമാകുമെന്നാണ് ഉപസമിതിയുടെ വിലയിരുത്തൽ. ശ്രീധരൻ മുന്നോട്ടുവെച്ച നിർദ്ദേശം നടപ്പാക്കാൻ സാധിക്കുന്നതാണെന്നും ഉപസമിതി വിലയിരുത്തി. പദ്ധതിയുമായി മുന്നോട്ടുപോകാമെന്നുംഉപസമിതി പറയുന്നു. ഉപസമിതി ഉന്നയിച്ച സംശയങ്ങളിൽ ശ്രീധരൻ നിയോഗിച്ച ഉദ്യോഗസ്ഥർ വിശദീകരണം നൽകി.

പദ്ധതിയുടെ പ്രൊപ്പോസൽ ഇ ശ്രീധരൻ മുഖ്യമന്ത്രിക്ക് മുമ്പാകെ സമർപ്പിച്ചതിന് പിന്നാലെ ഇതേപ്പറ്റി പഠിക്കാൻ ഉപസമിതിയെ നിയോഗിക്കുകയായിരുന്നു.ഗതാഗത സെക്രട്ടറി ടി വി അനുപമ, ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർ ജെ വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരാണ് ഉപമിതി അംഗങ്ങൾ. ഇ ശ്രീധരൻ സമർപ്പിച്ച ഇന്ററിം റിപ്പോർട്ടിൽ ഉപസമിതിക്ക് ചില സംശയങ്ങളുണ്ടായിരുന്നു. ഇതിന് പുറമേ തുക എന്തിനൊക്കെ ചെലവഴിക്കും എന്നത് സംബന്ധിച്ചും ഉപസമിതിക്ക് ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന ഉപസമിതിയുടെ ആവശ്യം മുൻനിർത്തിയായിരുന്നു ഇ ശ്രീധരന്റെ നിർദ്ദേശ പ്രകാരം ഉദ്യോഗസ്ഥർ എത്തി വിശദീകണം നൽകിയത്. ഇക്കാര്യങ്ങൾ അടക്കം ഉപസമിതി വീണ്ടും പരിശോധിക്കും.
