ഈ മാസം 21 മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ പി.എസ്.സി. ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരം നടത്തും;പരിപാടിയിലേക്ക് സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കും

ഈ മാസം 21 മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ പി.എസ്.സി. ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരം നടത്തും;പരിപാടിയിലേക്ക് സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കും

  • സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കുമെന്നും സമരസമിതി കോഡിനേറ്റർമാരായ സന്ദീപ് മുകുന്ദൻ, അജ്‌മൽ ഹുസൈൻ എന്നിവർ പറഞ്ഞു.

പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും ആവശ്യപ്പെട്ട് ഈ മാസം 21 മുതൽ സെക്രട്ടറിയേറ്റിനുമുന്നിൽ പി.എസ്.സി. ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരം നടത്തും. സി.ജെ.പി. മാതൃകയിൽ ജൂലായ് 30-ന് സെക്രട്ടേറിയേറ്റിനുമുന്നിൽ “ജെൻസി സ്ട്രൈക്ക്’ നടത്തിയ പി.എസ്.സി. റാങ്ക് ഹോൾഡേഴ്സ് കൂട്ടായ്മ‌യാണ് സമരം പ്രഖ്യാപിച്ചത്.ഉദ്യോഗാർഥികൾക്കുവേണ്ടി ഓൾ കേരള പി.എസ്.സി. ഡ്രൈവർ റാങ്ക് ഹോൾഡേഴ്സ് കോഡിനേഷൻ കമ്മിറ്റി ആദ്യഘട്ടത്തിൽ സമരത്തിനിറങ്ങും.പരിപാടിയിലേക്ക് സി.ജെ.പി. നേതാവ് അഭിജീത് ദീപകെയെ ക്ഷണിക്കുമെന്നും സമരസമിതി കോഡിനേറ്റർമാരായ സന്ദീപ് മുകുന്ദൻ, അജ്‌മൽ ഹുസൈൻ എന്നിവർ പറഞ്ഞു.

ഉദ്യോഗാർഥികൾ ജെൻസി സ്ട്രൈക്ക് നടത്തിയപ്പോൾ പി.എസ്.സി.യിലെ പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ മുന്നോട്ടു വെച്ചിരുന്നു. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ആയിരക്കണക്കിന് ഉദ്യോഗാർഥികൾ പി.എസ്.സി. ഡ്രൈവർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടത്. എന്നാൽ, ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാതിരിക്കുകയും നിയമനങ്ങൾക്ക് തടസ്സമാകുന്നവിധത്തിൽ ഉത്തരവുകളും സർക്കുലറുകളും ഇറക്കി ഉദ്യോഗാർഥികളുടെ ഭാവി സർക്കാർ അനിശ്ചിതത്വത്തിലാക്കുകയാ ണെന്നും ഭാരവാഹികൾ ആരോപിക്കുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )