ചെങ്ങോട്ടുകാവ്   സൈമ ലൈബ്രറി നേതൃത്വത്തിൽ ഇ കെ ജി പുരസ്‌കാരം ചിത്രകാരനും നാടക പ്രവർത്തകനുമായ യു കെ രാഘവവൻ മാസ്റ്റർക്ക് സമർപ്പിച്ചു

ചെങ്ങോട്ടുകാവ് സൈമ ലൈബ്രറി നേതൃത്വത്തിൽ ഇ കെ ജി പുരസ്‌കാരം ചിത്രകാരനും നാടക പ്രവർത്തകനുമായ യു കെ രാഘവവൻ മാസ്റ്റർക്ക് സമർപ്പിച്ചു

  • അഡ്വ. കെ പ്രവീൺ കുമാർ എം എൽ എ അവാർഡ് സമർപ്പിച്ചു

കൊയിലാണ്ടി:ചെങ്ങോട്ടുകാവ്സൈമ ലൈബ്രറി നേതൃത്വത്തിൽ ഇ കെ ജി പുരസ്‌കാരം ചിത്രകാരനും നാടക പ്രവർത്തകനുമായ യു കെ രാഘവവൻ മാസ്റ്റർക്ക്അഡ്വ. കെ പ്രവീൺ കുമാർ എം എൽ എ സമർപ്പിച്ചു. ചെങ്ങോട്ടുകാവ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തസ്ലിന നാസർ അധ്യക്ഷയായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ എം രാധാകൃഷ്ണൻ മുഖ്യാഥിതിയായി.

പ്രൊഫ. എം സി അബ്ദുൽ നാസർ ജനാധിപത്യത്തിൻ്റെ പ്രതിസന്ധിയും പ്രതീക്ഷയും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. കെ ഗീതാനന്ദൻ അനുസ്മരണ ഭാഷണം നടത്തി. ഇ കെ ബാലൻ അധ്യക്ഷനായി. പി വിശ്വൻ, സോമൻ ചാലിൽ, ഡോ. പി കെ ഷാജി, കെ രാജേന്ദ്രൻ , വി പി പ്രമോദ് എന്നിവർ സംസാരിച്ചു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )