മൂഞ്ഞോറൻ മാസ്റ്ററെ അനുസ്മരിച്ചു

മൂഞ്ഞോറൻ മാസ്റ്ററെ അനുസ്മരിച്ചു

  • കൊളക്കാട് നായനാർ ഭവൻ പരിസരത്ത് ചേർന്ന അനുസ്മരണ യോഗം സി പി ഐ എം കേന്ദ്രക്കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ചേമഞ്ചേരി: ദീർലകാലം കോഴിക്കോട് ജില്ലയിലെ അധ്യാപക പ്രസ്ഥാനത്തിന്‌ നേതൃത്വം നൽകിയ മൂത്തോറൻ മാസ്റ്ററുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു.കൊളക്കാട് നായനാർ ഭവൻ പരിസരത്ത് ചേർന്ന അനുസ്മരണ യോഗം സി പി ഐ എം കേന്ദ്രക്കമ്മിറ്റി അംഗം ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ടി ചന്തു മാസ്റ്റർ അനുസ്മരണ ഭാഷണം നടത്തി. നാസർ കൊളായി, കെ കെ മുഹമ്മദ്, കെ രവീന്ദ്രൻ ,കെ ശ്രീനിവാസൻ , ബിജോയ് സി, രവിത്ത്, മുരളീധരൻ സംസാരിച്ചു. വേദിയിൽ വെച്ച് വിവിധ മേഖലയിൽപ്പെട്ടവരെ ആദരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )