
എഥനോൾ മിശ്രിത പദ്ധതി പുനഃപരിശോധിക്കും- കേന്ദ്ര മന്ത്രി
- എഥനോൾ മിശ്രിത പരിപാടി സർക്കാർ പുനഃപരിശോധിക്കുമെന്നും അതിനുശേഷം മാത്രമേ കൂടുതൽ പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.
ന്യൂഡൽഹി : ഉയർന്ന ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിന് മുമ്പ് സർക്കാർ എഥനോൾ മിശ്രിത പരിപാടി വിലയിരുത്തുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിംഗ് പുരി. എഥനോൾ മിശ്രിത പരിപാടി സർക്കാർ പുനഃപരിശോധിക്കുമെന്നും അതിനുശേഷം മാത്രമേ കൂടുതൽ പ്രധാന ലക്ഷ്യങ്ങൾ നിശ്ചയിക്കുകയുള്ളൂവെന്നും മന്ത്രി അറിയിച്ചു.

E20 ഇന്ധനം കാരണം എഞ്ചിനുകൾക്ക് കേടുപാടുകൾ, ഇന്ധനക്ഷമത കുറയൽ, ഇന്ധന വിലയിൽ കുറവുണ്ടാകാത്തത് തുടങ്ങിയവയെക്കുറിച്ച് വാഹന ഉടമകളിൽ നിന്നുള്ള എതിർപ്പ് തുടരുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രസ്താവന.
CATEGORIES News
TAGS newdelhi
