
എയർ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാൻ കൂടുതൽ നടപടികളുമായി കമ്പനി
- നഷ്ടം നേരിടാൻ ചിലവ് കുറക്കാനുള്ള ചില പദ്ധതികളുമായി എയർ ഇന്ത്യ രംഗത്തെത്തി.
ന്യൂഡൽഹി: എയർ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാൻ കൂടുതൽ നടപടികളുമായി കമ്പനി. പശ്ചിമേഷ്യ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി മൂലം ഇന്ധനവില വർധിച്ചതാണ് കമ്പനിക്ക് വലി തിരിച്ചടിയുണ്ടാക്കിയത്. നഷ്ടം നേരിടാൻ ചിലവ് കുറക്കാനുള്ള ചില പദ്ധതികളുമായി എയർ ഇന്ത്യ രംഗത്തെത്തി.

ജീവനക്കാർക്ക് വാർഷിക ശമ്പളപാക്കേജിനൊപ്പം നൽകിയിരുന്ന ബോണസ് ഇനിയുണ്ടാവില്ലെന്ന് സൂചന എയർ ഇന്ത്യ നൽകിയിട്ടുണ്ട്. പ്രതിസന്ധി ചർച്ച ചെയ്യാൻ എയർ ഇന്ത്യ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. കമ്പനി സിഇഒ കാംബർ വിൽസൺ ഇന്നത്തെ യോഗത്തിൽ സംബന്ധിക്കുമെന്നാണ് റിപ്പോർട്ട്
CATEGORIES News
TAGS newdelhi
