എൽ.ഡി.എഫ്.സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മെല്ലെപ്പോക്ക്

എൽ.ഡി.എഫ്.സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മെല്ലെപ്പോക്ക്

  • ആപ്പ് നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായ മൂവിങ് ടെക് ഇനവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് സർക്കാരിന് അന്ത്യശാസനം നൽകാനുള്ള നീക്കത്തിലാണ്

കോഴിക്കോട്: എൽ.ഡി.എഫ്.സർക്കാർ തുടക്കമിട്ട ‘കേരള സവാരി’ക്ക് യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് മെല്ലെപ്പോക്ക്. വൻകിട ടാക്സി കമ്പനികളോട് മത്സരിച്ച് ജനസ്വീകാര്യത നേടിത്തുടങ്ങിയ സർക്കാർ ടാക്‌സി സർവീസ് ആപ്പിന്റെ നവീകരണ നടപടികളാണ് ഇപ്പോൾ മന്ദഗതിയിലായത്.

ഇതോടെ സർക്കാരിനും കരാർ കമ്പനിക്കും സാമ്പത്തിക നഷ്ട‌മുണ്ടാകുന്ന സാഹചര്യമാണ്. ആപ്പ് നവീകരണത്തിന്റെ കരാർ ഏറ്റെടുത്ത ബെംഗളൂരു ആസ്ഥാനമായ മൂവിങ് ടെക് ഇനവേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് പദ്ധതിയിൽനിന്ന് പിന്മാറുമെന്ന് സർക്കാരിന് അന്ത്യശാസനം നൽകാനുള്ള നീക്കത്തിലാണ്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )