ഒറ്റപ്പെട്ട ശക്തമായ മഴ തുടരും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

ഒറ്റപ്പെട്ട ശക്തമായ മഴ തുടരും വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

  • കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്.

കൊച്ചി: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. നാളെ പത്തനംതിട്ട ജില്ലയിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ലക്ഷദ്വീപിന് സമീപവും കർണാടക തീരത്തും തെക്കൻ തമിഴ്‌നാടിന് സമീപവും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നുണ്ട്. ഇവയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.

ശനിയാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്.മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. അതേസമയം കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )