
ഓണം ഇനി കളറാക്കാം;ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും
- തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ നൽകും
തിരുവനന്തപുരം: ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കൾക്കുള്ള സാമൂഹിക സുരക്ഷ പെൻഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ പെൻഷൻ വിതരണം ചെയ്യും.

16 ക്ഷേമനിധി ബോർഡുകൾ വഴി 6.59 ലക്ഷം ഗുണഭോക്താക്കൾക്കുള്ള പെൻഷൻ വിതരണത്തിനായി 130.32 കോടി രൂപയും അനുവദിച്ചു. 8,46,456 പേർക്കുള്ള വാർധക്യ, ഭിന്നശേഷി, വിധവ പെൻഷനുകളിലെ കേന്ദ്ര-സംസ്ഥാന വിഹിതമായി 24.76 കോടി രൂപയും അനുവദിച്ചു. ഇതും ഇന്നു മുതൽ വിതരണം ചെയ്യും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ നൽകും
CATEGORIES News
