‘ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും

‘ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും

  • ചെന്നൈയിൽ രാവിലെ 11. 30നാണ് കൂടിക്കാഴ്‌ച

തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ-ദി നാർക്കോ ഹണ്ടി’ന് പിന്തുണ തേടി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യുമായി കൂടിക്കാഴ്ച നടത്തും. ചെന്നൈയിൽ രാവിലെ 11. 30നാണ് കൂടിക്കാഴ്‌ച. ലഹരി കേന്ദ്രങ്ങൾ കണ്ടെത്താനും വ്യാപനം തടയാനും ലഹരി മാഫിയയെ വേരോടെ പിഴുതെറിയാനുമുള്ള സംയുക്ത നീക്കത്തിനാണ് ശ്രമം.

തമിഴ്‌നാട് സർക്കാറിന്റെ പൂർണ്ണ പിന്തുണ ഉറപ്പുവരുത്തുകയാണ് കൂടിക്കാഴ്ചയുടെ പ്രധാനലക്ഷ്യം. കഴിഞ്ഞയാഴ്‌ച കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെയും രമേശ് ചെന്നിത്തല ബാംഗ്ലൂരിൽ എത്തി കണ്ടിരുന്നു. ഇതിനിടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ യോഗവും തിരുവനന്തപുരത്ത് വിളിച്ചു ചേർത്തിരുന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )