കണ്ണൂർ പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

കണ്ണൂർ പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി

  • എസിപി ഉൾപ്പെടെയുളളവർ സംഭവസ്ഥലത്ത് എത്തി.

കണ്ണൂർ : പാനൂരിൽ വീണ്ടും സ്റ്റീൽ ബോംബ് കണ്ടെത്തി. പന്ന്യന്നൂർ ചിത്രവയലിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. രണ്ട് സ്റ്റീൽ ബോംബും ഒരു നാടൻ കെട്ട് ബോംബുമാണ് കണ്ടെത്തിയത്. രഹസ്യ വിവരത്തെ തുടർന്നാണ് പോലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയത്. ഒഴിഞ്ഞ പറമ്പിൽ നിന്നാണ് ബോംബുകൾ കണ്ടെത്തിയത്. എസിപി ഉൾപ്പെടെയുളളവർ സംഭവസ്ഥലത്ത് എത്തി. ഉടൻ ബോംബുകൾ നിർവീര്യമാക്കും. കഴിഞ്ഞ ദിവസം വടകരയിൽ നിന്നും സ്റ്റീൽ ബോംബുകൾ കണ്ടെത്തിയിരുന്നു.

വടകര ചാനിയം കടവിന് സമീപമാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്. മൂന്ന് സ്റ്റീൽ ബോംബാണ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് നിർവീര്യമാക്കി. റോഡിന് കുറുകെ ഉള്ള ചാലിലാണ് ബോംബ് കണ്ടെത്തിയത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )