2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നു

2023-ലെ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വന്നു

  • വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: 2023-ൽ പാർലമെന്റ് പാസാക്കിയ വനിതാ സംവരണ നിയമം പ്രാബല്യത്തിൽ. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച വിജ്ഞാപനമിറക്കി. ഈ നിയമത്തിൽ ഭേദഗതി വരുത്താനുളള ബിൽ പാർലമെന്റിൽ അവതരിപ്പിച്ച് അതിന്മേൽ ചർച്ച നടക്കുന്നതിനിടെയാണ് വിചിത്ര നടപടി. 2023-ൽ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ നിയമമായിരുന്നു. എന്നാൽ അത് നടപ്പിലാക്കുന്ന തിയതി പിന്നീട് അറിയിക്കാമെന്നായിരുന്നു കേന്ദ്രസർക്കാർ അറിയിച്ചിരുന്നത്.

നിയമം പ്രാബല്യത്തിൽ വന്നെങ്കിലും അത് പ്രായോഗികമായി നടപ്പിലാക്കുന്നതിന് സാങ്കേതിക തടസങ്ങളുണ്ട്. നിയമം നടപ്പാക്കാൻ ആദ്യം രാജ്യത്ത് സെൻസസ് നടത്തുകയും ശേഷം മണ്ഡല പുനർനിർണയം നടത്തുകയും വേണം. ഈ പ്രായോഗിക പരിമിതികൾ മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )