കനത്ത മഴയിൽ മുങ്ങി കോഴിക്കോട് നഗരം

കനത്ത മഴയിൽ മുങ്ങി കോഴിക്കോട് നഗരം

  • സ്റ്റേഡിയം, പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി, പാളയം തുടങ്ങി സ്ഥിരം വെള്ളമുയരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം കാൽനട യാത്രപോലും പ്രയാസമായി

കോഴിക്കോട് : രണ്ട് ദിവസങ്ങളിലായി പെയ്‌ത കനത്ത മഴയിൽ മുങ്ങി നഗരം. വെള്ളി അർധരാത്രിയോടെ തുടങ്ങിയ മഴക്ക് ശനി പകൽ കുറച്ച് ശമനമുണ്ടായെങ്കിലും വൈകിട്ടോടെ വീണ്ടും കനത്തു. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഗതാഗതവും കാൽനട യാത്രയും തടസ്സപ്പെട്ടു. സ്റ്റേഡിയം, പുതിയ സ്റ്റാൻഡ്, കെഎസ്ആർടിസി, പാളയം തുടങ്ങി സ്ഥിരം വെള്ളമുയരുന്ന സ്ഥലങ്ങളിൽ മണിക്കൂറുകളോളം കാൽനട യാത്രപോലും പ്രയാസമായി. ഇ

രുചക്രവാഹനങ്ങളിൽ വെള്ളം കയറിയതോടെ വാഹനങ്ങൾ നിശ്ചലമായി. ബീച്ചിലെത്തിയവർ മടങ്ങിപ്പോകാൻ വാഹനം കിട്ടാതെ കുഴങ്ങി. വെള്ളത്തിന്റെ ഒഴുക്കിന് തടസ്സം നേരിട്ടതാണ് പലസ്ഥലത്തും വെള്ളക്കെട്ടിന് കാരണമായത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )