കലൈ ഇടം ഉദ്ഘാടനം ചെയ്തു

കലൈ ഇടം ഉദ്ഘാടനം ചെയ്തു

  • എക്സിബിഷൻ കേരള ലളിത അക്കാദമികോഴിക്കോടിൽ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു

കോഴിക്കോട് : കലിക്കറ്റ് സ്കൂൾ ഓഫ് ഫൈനാർട്സ് വിദ്യാർത്ഥികളുടെ പ്രോജക്റ്റ് വർക്ക് എക്സിബിഷൻ കേരള ലളിത അക്കാദമികോഴിക്കോടിൽ മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ എം. ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻകതിരൂർ മുഖ്യാതിഥിയായി. ചടങ്ങിൽ ആർട്ടിസ്റ്റ് മദനനെ മേയർ പൊന്നാട ചാർത്തി ആദരിച്ചു. എൻ .വി . വത്സൻ പ്രശസ്തി പത്രം നല്കി. പ്രശസ്ത ചിത്രകാരൻ പ്രഫുല്ല കൃഷ്ണയെ ആർട്ടിസ്റ്റ് രചന രാമദാസ് ആദരിച്ചു. ജീവാനന്ദൻ, ഷിബു രാജ്, ഷാജു നെരവത്ത്, രാജൻ കടലുണ്ടി, ആർട്ടിസ്റ്റ് മോഹനൻ ബാലുശ്ശേരി ദീനാകുമാരി, ഇന്ദിര എൻ.പി., ഷാലിത ചന്ദ്ര ദാസ് എന്നിവർ സംസാരിച്ചു. സർട്ടിഫിക്കററുകളും മെമൻ്റോകളും വേദിയിൽ മദനൻ വിതരണം ചെയ്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )