
കാനത്തിൽ ജമീലയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമംകൊയിലാണ്ടി,”കാനത്തിൽ സ്മൃതി ” ജനഹൃദയങ്ങളിൽ മായാത്ത ഓർമ്മ
കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ യു എ ഖാദർ പാർക്കിൽ സംഘടിപ്പിച്ച ‘കാനത്തിൽ സ്മൃതി’ അനുസ്മരണ സമ്മേളനം ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കെ.കെ. ശൈലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ മുൻ എംഎൽഎ കാനത്തിൽ ജമീലയെ അനുസ്മരിച്ച് കൊയിലാണ്ടി ബസ് സ്റ്റാൻഡിലെ യു എ ഖാദർ പാർക്കിൽ സംഘടിപ്പിച്ച ‘കാനത്തിൽ സ്മൃതി’ അനുസ്മരണ സമ്മേളനം ആയിരക്കണക്കിന് പാർട്ടി സഖാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി. കെ.കെ. ശൈലജ ടീച്ചർ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനങ്ങൾക്കിടയിൽ ജീവിച്ച്, അവരുടെ പ്രശ്നങ്ങൾ കേട്ട്, സാധാരണക്കാരുടെ ആവശ്യങ്ങൾക്കൊപ്പം നിന്ന് പ്രവർത്തിച്ച ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീലയെന്ന് ശൈലജ ടീച്ചർ അനുസ്മരിച്ചു. രാഷ്ട്രീയ പ്രവർത്തനത്തിന്റെ അവസാന നാളുകൾവരെ ജനങ്ങളോടൊപ്പം നിലകൊള്ളാനും അവരുടെ ആവശ്യങ്ങൾക്കായി ഇടപെടാനും അവർ കാണിച്ച ആത്മാർഥതയും സമർപ്പണവും അനുസ്മരണ പ്രസംഗത്തിൽ ടീച്ചർ എടുത്തുപറഞ്ഞു.

അധികാരത്തിന്റെ സ്ഥാനത്തേക്കാൾ ജനങ്ങളുമായുള്ള ബന്ധത്തിന് പ്രാധാന്യം നൽകിയ പൊതുപ്രവർത്തകയുടെ ഓർമ്മകളാണ് കാനത്തിൽ ജമീലയെ ജനഹൃദയങ്ങളിൽ ഇന്നും നിലനിർത്തുന്നത്. ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച കാലവും അവർ ഉയർത്തിപ്പിടിച്ച ജനകീയ നിലപാടുകളും പൊതുപ്രവർത്തനത്തിന്റെ ഭാഗമായി ഓർമിക്കപ്പെടുന്നു. കാലം കടന്നുപോകുമ്പോഴും സ്നേഹത്തോടെയും ആദരവോടെയും ഓർക്കപ്പെടുന്ന ഒരു ജനപ്രതിനിധിയുടെ ഓർമ പുതുക്കലായി ‘കാനത്തിൽ സ്മൃതി’ മാറി.കെ.കെ. മുഹമ്മദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡി. ദീപ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ്, എം.പി. ഷിബു, എൽ.ജി. ലിജീഷ്, ചന്ദ്രൻ പി., വിഷ്ണു മാസ്റ്റർ, എം.പി. അഖില, ബിന്ദു സോമൻ തുടങ്ങിയവർ പങ്കെടുത്ത് കാനത്തിൽ ജമീലയെ അനുസ്മരിച്ചു.
