
കുട്ടികൾക്ക് ആവേശമായി വായനക്കളരി
- .പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി:വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളുമായി ബോധി ഗ്രന്ഥാലയത്തിൽ വായനക്കളരിക്ക് തുടക്കമായി.
ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടിയിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രാതിനിധ്യമുണ്ട്.പ്രശസ്ത നാടക സിനിമാ പ്രവർത്തകൻ ശിവദാസ് പൊയിൽക്കാവ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇനിയുള്ള ദിവസങ്ങളിൽ ഭാഷാ കേളി – അമ്മ മലയാളം – നന്മ മലയാളം, സിനിമാ സീരിയൽ നാടക പ്രവർത്തകൻ ചന്തു ബാബു രാജുമായുള്ള അഭിമുഖം, സി. അശ്വിനീ ദേവ് നയിക്കുന്ന സംഗീത പരിപാടി, ഫോക് ലോർ അവാർഡ് ജേതാവ് അജീഷ് മുഹമ്മദ് നയിക്കുന്ന നാടൻ പാട്ടുകൾ, കയ്യെഴുത്തു മാസികാ നിർമ്മാണം, പുസ്തകാസ്വാദനം എന്നിവ അരങ്ങേറും.

മെയ് 26 ന് അകലാപ്പുഴയിലൂടെ ഒരു ബോട്ടു യാത്രയും കളരിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. പ്രകൃതിയിലേക്ക് അലിഞ്ഞുചേരുക എന്ന മുദ്രാവാക്യ
ത്തോടെ മെയ് 26 ന് സമാപന സമ്മേളനം അരങ്ങേറുന്നത് മുചുകുന്ന് കോട്ട അമ്പലത്തിലെ കുളപ്പടവിലാണ്. ബ്ലോക്ക് പഞ്ചായത്ത് അംഗം വിപിൻദാസ് സമാപന സമ്മേ ളനത്തിൽ മുഖ്യാ
തിഥിയാവും.ഉദ്ഘാടന സമ്മേളനത്തിൽ വാർഡു മെമ്പറും സംഘാടക സമിതി ചെയർമാനുമായ കെ.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
എൻ.വി.സദാനന്ദൻ, അനിൽ കാഞ്ഞില
ശ്ശേരി, പി. ധനലക്ഷ്മി,
അഭിനവ്, യൂസഫ് എം.കെ എന്നിവർ സംസാരിച്ചു.
