കെടിഡിസി ചെയർമാൻ സ്ഥാനം വേണം: മുഖ്യമന്ത്രിക്ക് പി വി അൻവറിന്റെ കത്ത്

കെടിഡിസി ചെയർമാൻ സ്ഥാനം വേണം: മുഖ്യമന്ത്രിക്ക് പി വി അൻവറിന്റെ കത്ത്

  • മുഖ്യമന്ത്രിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെയും അൻവർ ആവശ്യം അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ബോർഡ്-കോർപ്പറേഷൻ വിഭജന തർക്കങ്ങൾക്കിടെ കെടിഡിസി ചെയർമാൻ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ട് പി വി അൻവർ രംഗത്ത്. തന്നെ കെടിഡിസി ചെയർമാൻ ആക്കണമെന്ന് ആവശ്യപ്പെട്ട് അൻവർ മുഖ്യമന്ത്രി വിഡി സതീശന് കത്ത് നൽകി. തന്റെ ഒപ്പമുള്ള മൂന്ന് പേർക്ക് പദവി വേണമെന്നും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എന്നിവരെയും അൻവർ ആവശ്യം അറിയിച്ചിട്ടുണ്ട്.
സജി മഞ്ഞക്കടമ്പൻ അടക്കമുള്ളവർക്ക് സ്ഥാനമാനങ്ങൾനൽകേണ്ടതിൻ്റെ ആവശ്യകതയാണ് അൻവർ നേതാക്കളെ അറിയിച്ചിട്ടുള്ളത്. ആവശ്യങ്ങൾ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് അൻവറിനൊപ്പമുള്ളവർ സൂചിപ്പിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )