
കെട്ടിടം ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്ന് വി എൻ വാസവൻ
- അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി
കൊച്ചി :ഒരപകടമുണ്ടായാൽ ആ വകുപ്പിലെ മന്ത്രി രാജി വെക്കണം എന്നാണോ എന്നാരാഞ്ഞ് മന്ത്രി വി എൻ വാസവൻ. അങ്ങനെ വന്നാൽ മന്ത്രിമാരുടെ സ്ഥിതി എന്താകുമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരോട് ചോദിച്ചു.

കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം വീണതിനെ കുറിച്ച് ആരോഗ്യ മന്ത്രി വന്ന് ഉരുട്ടി ഇട്ടതാണോ എന്നും വി എൻ വാസവൻ ചോദിച്ചു. മെഡിക്കൽ കോളജിലുണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്ത് കെട്ടിടം ശോച്യാവസ്ഥയിലെന്ന് റിപോർട്ട് നൽകി. അന്ന് ഒന്നും ചെയ്തില്ല. എൽ ഡി എഫ് സർക്കാർ വന്നു ആവശ്യമായ തുക വകയിരുത്തി. നാല് പുതിയ കെട്ടിടങ്ങൾ വന്നു. ഉണ്ടായ സംഭവം ദൗർഭാഗ്യകരമാണ്. അടുത്ത ക്യാബിനറ്റിൽ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കുമെന്നും മന്ത്രി.
CATEGORIES News
