കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റും ശ്രീധരൻ പള്ളിക്കര ഗ്രന്ഥ ആലയവും ചേർന്ന് വായന ദിനത്തിന്റെ ഭാഗമായിക്വിസ് മത്സരം നടത്തി

കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റും ശ്രീധരൻ പള്ളിക്കര ഗ്രന്ഥ ആലയവും ചേർന്ന് വായന ദിനത്തിന്റെ ഭാഗമായിക്വിസ് മത്സരം നടത്തി

  • വായന ശാല പ്രസിഡന്റ്‌ രയരോത് സജികുമാർ അധ്യക്ഷനായി

ചിങ്ങപുരം :കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റും ശ്രീധരൻ പള്ളിക്കര ഗ്രന്ഥ ആലയവും ചേർന്ന് വായന ദിനത്തിന്റെ ഭാഗമായി ഇന്ന് വീരവഞ്ചേരി എൽ പി. സ്കൂളിൽ വെച്ച് വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും സാഹിത്യ ക്വിസ് മത്സരം നടത്തി. വായന ശാല പ്രസിഡന്റ്‌ രയരോത് സജികുമാർ അധ്യക്ഷനായി കെ എസ്‌ എസ്‌ പി യു. ചിങ്ങപുരം യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ. രവീന്ദ്രൻ ചാത്തോത് സ്വാഗതം പറഞ്ഞ യോഗം എ വി. ഭവാനി വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ഉദ്ഘാടനം ചെയ്തു.

ശ്രീ. കെ പി. സുകുമാരൻ, ശ്രീ. ഒ. രാഘവൻ മാസ്റ്റർ, അശോകൻ കെ എസ്‌ എസ്‌ പി u സെക്രട്ടറി എന്നിവർആശംസകൾ നേർന്നു ശ്രീ. ചേനോത് ഭാസ്കരൻ കെ എസ്‌ എസ്‌ പി യു. പന്തലായനി ബ്ലോക്ക്‌ പ്രസിഡന്റ്‌ വിജയികൾക്ക് സമ്മാനം നൽകി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും യു. വസന്ത റാണി നന്ദി പറഞ്ഞു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )