കേരളത്തെ മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി

കേരളത്തെ മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി

  • കേരളത്തെ പോർട്ട് സിറ്റിയാക്കി ഉയർത്തും.

തിരുവനന്തപുരം: മിഷൻ സമുദ്ര പ്രഖ്യാപിച്ച് ധനമന്ത്രി വി ഡി സതീശൻ. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം, രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയിനർ ട്രാൻഷിപ്പ്മെന്റ് ടെർമിനൽ, ജലസ്രേതസുകൾ എന്നിവ സംയോജിപ്പ് അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ മാരിടൈം ഭൂപടത്തിൽ വൻ ശക്തിയായി ഉയർത്തുന്നതിനുള്ള മിഷൻ സമുദ്ര നടപ്പിലാക്കുമെന്ന് ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. കേരളത്തെ പോർട്ട് സിറ്റിയാക്കി ഉയർത്തും. റോഡ്, സമുദ്രം, റെയിൽ, ഉൾനാടൻ ജലപാതകൾ, നിർമ്മാണ മേഖല, ഗ്രീൻ ഫീൽഡ് സിറ്റി എന്നിവ ബന്ധിപ്പിച്ച് മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് വിഴിഞ്ഞം ടെർമിനലിനെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്താനും ബാലരാമപുരം – വിഴിഞ്ഞം ഭൂഗർഭ റെയിൽ, വിഴിഞ്ഞം നാവായികുളം ഔട്ടർ റിങ് റോഡ് എന്നീ പദ്ധതികൾക്കായുള്ള സ്ഥലമേറ്റെടുക്കലും നിർമ്മാണ പ്രവർത്തനവും വേഗത്തിലാക്കും.

വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങൾക്ക് ചുറ്റും നിർമ്മാണ മേഖലകൾ, സ്റ്റെഫിംങ് സെന്റർ, ഡ്രൈ പോർട്ട് എന്നിവ ആരംഭിക്കും.ആഗോള ഷിപ്പിംഗ് വ്യവസായം ഹരിത ഇന്ധനത്തിലേക്ക് മാറ്റിയ അവസരം പ്രയോജനപെടുത്തി ഗ്രീൻ ബംഗറിംങ് സേവനം നൽകുന്ന ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞത്തെ ഉയർത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )