
കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ്സ് ലീഗ് കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഗിൽ അനുസ്മരണം നടത്തി
- കോഴിക്കോട് നോർത്ത് എഎൽഎ ബഹുമാന്യനായ അഡ്വക്കറ്റ് കെ ജയന്ത് ഉദ്ഘാടനം നിർവഹിച്ചു
കോഴിക്കോട് :കേരളാ സ്റ്റേറ്റ് എക്സ് സർവ്വീസസ്സ് ലീഗ് കോഴിക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 27-ാമത് കാർഗിൽ “വിജയ് ദിവസ് “അനുസ്മരണം: ‘ദീപാഞ്ജലി’ 26-ന് വൈകിട്ട് 6 മണിക്ക് മാനാഞ്ചിറ യുദ്ധസ്മാരക കവാടത്തിൽ കോഴിക്കോട് നോർത്ത് എഎൽഎ ബഹുമാന്യനായ അഡ്വക്കറ്റ് കെ ജയന്ത് ഉൽഘാടനം നിർവഹിച്ചു. കോഴിക്കോട് ജില്ലയിലെ വിമുക്ത ഭടന്മാരുടെ ചിരകാല അഭിലാഷമായ കോഴിക്കോടിന് മറ്റു ജില്ലകളിൽ ഉള്ളതുപോലെ ഒരു യുദ്ധ സ്മാരകം എന്ന സ്വപ്നം സാക്ഷാത്കരിക്കാനുള്ള നടപടികൾ സ്വീരിക്കുമെന്ന് എ എൽ എ അറിയിച്ചു . ഐസിഎഐ കോഴിക്കോട് ബ്രാഞ്ച് ചെയർപേഴ്സൺ മുഖ്യ അഥിതിയായിരുന്നു .കോഴിക്കോട് ജില്ലാ സിക്രട്ടറി അജിത്ത്കുമാർ ഇളയിടത്ത് സ്വഗതം പറഞ്ഞു. പ്രസിഡൻ്റ് ജയരാജൻ അദ്ധ്യക്ഷം വഹിച്ചു . സംസ്ഥാന പ്രസിഡൻ്റ് ലെഫ് കേണൽ ജയദേവൻ ( റിട്ട) മുഖ്യപ്രഭാഷണം നടത്തി.
കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ധീരരക്തസാക്ഷികളുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ‘ദീപാഞ്ജലി’ ദീപസമർപ്പണ ചടങ്ങിന് മാതൃഭൂമി സീനിയർ എഡിറ്റർ എം. പി. സൂര്യദാസ് ആദ്യദീപം തെളിയിച്ച് ഉൽഘാടനം നിർവ്വഹിച്ചു .

മോഹനൻ പട്ടോന, ഇ. മാധവൻ നായർ, പ്രകാശൻ സി. എം. സുബാഷ്. ഊർമിള രാജഗോപാൻ . സുമതി ഗോപിനാഥ് എന്നിവർ സംസാരിച്ചു. ജില്ലാ ട്രഷറർ പി. സദാനന്ദൻ നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ യോഗം സമാപിച്ചു.
പരിപാടിയിൽ മുൻസൈനികർ, യുദ്ധവീരരുടെ കുടുംബാംഗങ്ങൾ, ആഗ്ലോ ഇത്ത്യൻ സ്കൂളിലെ നേവൽ എൻ സി സി കാഡറ്റ്സ് ,സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു. ദേശീയ ഗാനത്തോടെ യോഗം അവസാനിച്ചു .
