
കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ നിയമനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് ഒ.ജെ ജനീഷ്
- ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒതുക്കിത്തീർക്കാൻ ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം
തൃശ്ശൂർ : എൽഡിഎഫ് സർക്കാരിന്റെ പത്ത് വർഷത്തെ ഭരണകാലയളവിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ നിയമനങ്ങളിൽ വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും ഇതിൽ നിലവിലെ യുഡിഎഫ് സർക്കാർ സമഗ്രമായ അന്വേഷണം നടത്തുമെന്നും യുവജനക്ഷേമ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ്. സംസ്ഥാന ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്സി നിയമന പരീക്ഷയിൽ പങ്കെടുത്ത ഒരു ഉദ്യോഗാർത്ഥിയുടെ ഉത്തരക്കടലാസിലെ 10 ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെ ഒതുക്കിത്തീർക്കാൻ ഒതുക്കിത്തീർക്കാൻ ശ്രമിച്ച സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
CATEGORIES News
