കൊയിലാണ്ടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി

കൊയിലാണ്ടിയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി

  • ഹോട്ടൽ കൂൾബാർ റെസ്റ്റോറന്റ് ജ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന

കൊയിലാണ്ടി:കോഴിക്കോട് ഷിഗല്ല, നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി, കോഴിക്കോട് ഭക്ഷ്യ സുരക്ഷ കമ്മീഷണർ അസിസ്റ്റന്റ് കമ്മീഷണർ എന്നിവരുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി സർക്കിളിൽ മിഷൻ കേരള സ്കോഡ് പരിശോധനനടത്തി.

ഹോട്ടൽ കൂൾബാർ റെസ്റ്റോറന്റ് ജ്യൂസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്താനും രോഗ വ്യാപനം തടയാനും ഉദ്ദേശിച്ചാണ് പരിശോധന. സ്കൂൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നും സർവേയിലൻസ് സാമ്പിൾ ശേഖരിക്കുകയും റീജിയണൽ അനാലിറ്റി ലാബിൽ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു.ഭക്ഷ്യ സുരക്ഷാ കൊയിലാണ്ടി സർക്കിൾ ഓഫീസർ ഡോ ശ്വേത വേലായുധൻ, പേരാമ്പ്ര സർക്കിൾ ഓഫീസർഡോ. വിജി വിൽസൺ, ഓഫീസ് അസിസ്റ്റന്റ് അരവിന്ദ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )