കൊയിലാണ്ടിയിൽ സേവാഭരതിയുടെ പുതിയ സംരംഭം

കൊയിലാണ്ടിയിൽ സേവാഭരതിയുടെ പുതിയ സംരംഭം

സ്വാന്ത്വനസ്പർശം റിഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നവംബർ 7 കാലത്ത് 11 മണിക്ക് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു സമീപംവേദ വ്യാസ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽ സേവാഭരതിയുടെ പുതിയ സംരംഭം. സ്വാന്തന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റെർ ആരംഭിക്കുന്നു. ദേശീയ സേവാഭാരതി കേരളവും കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും സംയുക്തമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന സ്വാന്ത്വനസ്പർശം റിഹാബിലിറ്റേഷൻ തെറാപ്പി സെന്ററിന്റെ ഉദ്ഘാടനം നവംബർ 7 കാലത്ത് 11 മണിക്ക് കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനു സമീപംവേദ വ്യാസ വിദ്യാലയത്തിൽ പ്രവർത്തനം ആരംഭിക്കും .അപകടങ്ങൾ കൊണ്ടും സ്ട്രോക്ക് മുതലായ അസുഖങ്ങൾ കൊണ്ടും തളർന്നുപോയവർക്കും വിവിധങ്ങളായ ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർക്കും ആശ്വാസമാകാനും , കൈത്താങ്ങായികൂടെയുണ്ട് എന്ന ലക്ഷ്യത്തോടെ യാണ് പദ്ധതിക്ക്തുടക്കമാകുന്നത്. സാമ്പത്തികമായി പിന്നോക്ക നിൽക്കുന്ന കുടുംബങ്ങളിലെ രോഗികൾക്ക് റീഹാബിലിറ്റേഷൻ ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്യുപ്പേഷൻ തെറാപ്പി , ,ബിഹേവിയർ തെറാപ്പി കൗൺസിലിംഗ് തുടങ്ങിയ വിപുലമായ സേവനങ്ങൾ കേന്ദ്രത്തിൽ സൗജന്യമായി ലഭ്യമാക്കുന്നത്.

കൊയിലാണ്ടിയിൽ സേവാഭാരതി കിടപ്പുരോഗികൾക്ക് വീടുകളിലെത്തി പരിചരണം നൽകുന്ന സുകൃതം വയോജന പരിപാലന പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ സൗകര്യങ്ങളോടുള്ള സ്വാന്തന സ്പർശം റീഹാബിലിറ്റേഷൻ തെറാപ്പി സെന്റർ ആരംഭിക്കുന്നത്എന്ന്ഭാരവാഹികൾ അറിയിച്ചു. തെറാപ്പി സെന്റർ ഉദ്ഘാടനം കെ. ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ജോയിൻ എക്സിക്യൂട്ടീവ് ഡയറക്ടർ ബി ജയരാജും, സ്വാന്തനസ്പർശം പദ്ധതി മലബാർ മെഡിക്കൽ കോളേജ് ചെയർമാൻ അനിൽകുമാർ വള്ളിൽ നിർവഹിക്കും ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോക്ടർ ജോർജ് സ്ലീബാ മുഖ്യാതിഥിയായിരിക്കും കൊയിലാണ്ടി സേവാഭാരതി പ്രസിഡണ്ട് കെ എസ് ഗോപാലകൃഷ്ണൻ അധ്യക്ഷ ത വഹിക്കും സേവാഭാരതി സംസ്ഥാന സെക്രട്ടറി പി സതീഷ് പദ്ധതി വിശദീകരണം നടത്തും.രാഷ്ട്രീയ സ്വയം സംഘം ക്ഷേത്രിയ ബൗതിക് ശിക്ഷ ൺ പ്രമുഖ് കെ , പി , രാധാകൃഷ്ണൻ സേവാ സന്ദേശം നൽകും പത്രസമ്മേളനത്തിൽ കെ എസ് ഗോപാലകൃഷ്ണൻ , വി.എം മോഹനൻ, കെ.എം രജി ,മോഹനൻകല്യരി, കെ.കെ.മുരളി മാസ്റ്റർ, അനിൽകുമാർ അരങ്ങിൽ പങ്കെടുത്തു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )