കൊയിലാണ്ടി കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ഡോ നീതിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ഡോ നീതിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു

  • സംഘപരിവാർ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ആവശ്യപ്പെട്ടു.

കൊയിലാണ്ടി: കേരളത്തിലെ സർവ്വകലാശാലകളെ കൈപ്പിടിയിലൊതുക്കുന്ന സംഘപരിവാർ നിലപാടിനെ പിന്തുണക്കുന്ന കേരളത്തിലെ യുഡിഎഫ് സർക്കാർ നയത്തിനെതിരെ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം മേഖലാ കൻവൻഷൻ ആവശ്യപ്പെട്ടു. കൻവൻഷൻ ഡോ നീതിഷ് നാരായണൻ ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് കെ ശ്രീനിവാസൻ അധ്യക്ഷനായി. സെക്രട്ടറി മധു കിഴക്കയിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ലാ ജോ. സെക്രട്ടറി സുരേഷ് കല്പത്തൂർ പ്രവർത്തനരേഖ അവതരിപ്പിച്ചു.മധു കിഴക്കയിൽ സ്വാഗതവും പ്രീത ബാബു നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികളായി കെ ശ്രീനിവാസൻ:പ്രസിഡൻ്റ്, ആർകെ ദീപ, പി കെ വിജയകുമാർ, കെ സി സുരേഷ്: വൈസ് പ്രസിഡൻ്റുമാർ, മധു കിഴക്കയിൽ – സെക്രട്ടറി, പ്രീത ബാബു, സി പി ആനന്ദൻ, എം സുധീഷ്: ജോ. സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )