
കൊയിലാണ്ടി നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി
- നഗരത്തിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന 11 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
കൊയിലാണ്ടി :നഗരസഭ പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം നഗരസഭ സെക്രട്ടറി L പാർവ്വതി ചന്ദ്രൻ ,KAS ൻ്റെ നേതൃത്വത്തിൽ നഗരത്തിലെ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന 11 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണ പദാർത്ഥങ്ങൾ കൈകാര്യം ചെയ്ത 2 സ്ഥാപനങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. മേൽ സ്ഥാപനങ്ങൾക്കെതിരെ നിയമാനുസൃത ഫൈൻ ഈടാക്കും.

കുടിവെള്ളത്തിൻ്റെ ഗുണനിലവാരം, ജീവനക്കാരുടെ ആരോഗ്യ – ശുചിത്വം, മാലിന്യ സംസ്ക്കരണം എന്നിവ സംബന്ധിച്ച് സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശം നൽകി. പരിശോധനയിൽ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പി. എ. വിനോദ് , പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷീബ എം.എം, ലിഷ വി.ജെ എന്നിവർ പങ്കെടുത്തു. നഗരത്തിലെത്തുന്ന എല്ലാവർക്കും നല്ല ഭക്ഷണം ഉറപ്പു വരുത്തുന്നതിന് വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
