കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്താനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ കൊയിലാണ്ടി പോസ്റ്റോഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി

കൊയിലാണ്ടി ഹെഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്താനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ കൊയിലാണ്ടി പോസ്റ്റോഫീസിലേക്ക് സിപിഐഎം മാർച്ച് നടത്തി

പെരുവട്ടൂർ, മേലൂർ, നടേരി പോസ്റ്റോഫീസുകൾ അടച്ചുപൂട്ടാനുമാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് മാർച്ച് നടത്തിയത്.

. കൊയിലാണ്ടി ഹെഡ് പോസ്റ്റോഫീസ് തരം താഴത്തുന്നതോടൊപ്പം കുറുവങ്ങാട്, പെരുവട്ടൂർ, മേലൂർ, നടേരി പോസ്റ്റോഫീസുകൾ അടച്ചുപൂട്ടാനുമാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെയാണ് മാർച്ച് നടത്തിയത്. കൊയിലാണ്ടി പോസ്റ്റോഫീസിൽ മാത്രം 27 തൊഴിലാളികളെ പിരിച്ചുവിടാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. രാജ്യത്താകമാനം ലക്ഷക്കണക്കിനു തൊഴിലാളികളെ പിരിച്ചുവിട്ട് പോസ്റ്റോഫീസുകൾ സ്വകാര്യ കമ്പനികൾക്ക് തീറെഴുതികൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എഡ്വ. എൽ.ജി ലിജീഷ് പറഞ്ഞു.


കത്തിടപാടുകളും പാർസൽ സംവിധാനവും മറ്റ് ഇടപാടുകളും പൂർണ്ണമായും സ്തംഭനത്തിലാക്കുന്ന ജനവിരുദ്ധ നടപടിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്നോട്ട് പോകണമെന്ന് ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രൻ മാസ്റ്റർ പറഞ്ഞു. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാൻ് പരിസരത്ത് നിന്ന് പ്രകടനമായാണ് പ്രവർത്തകർ സമര കേന്ദ്രത്തിൽ എത്തിച്ചേർന്നത്. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ദാസൻ, പി. ബാബുരാജ്, അഡ്വ. കെ. സത്യൻ കെ. ഷിജു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )