
കോഴിക്കോട് തിരുവണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
- ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ്(42) ആണ് മരിച്ചത്.
കോഴിക്കോട്: തിരുവണ്ണൂർ ഒടുമ്പ്രയിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒടുമ്പ്ര കിഴക്കേമന കൊളയക്കാട്ടിൽ ബൈഗേഷ്(42) ആണ് മരിച്ചത്. സംഭവത്തിൽ തിരുവണ്ണൂർ സ്വദേശിയായ മനേഷ് എന്നയാളെ പൊലീസ് പിടികൂടി.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപസംഘങ്ങൾ തമ്മിലുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സംശയിക്കുന്നതെന്ന് നല്ലളം പൊലീസ് അറിയിച്ചു. കുത്തേറ്റ ബൈഗേഷിനെ ആളുകൾ കാറിൽ ബീച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു.

കഴുത്തിന്റെ ഇടതുഭാഗത്താണ് ബൈഗേഷിന് കുത്തേറ്റത്. സംഭവത്തിനുശേഷം കടന്നുകളഞ്ഞ മനേഷിനെ തിരുവചിറ കുളത്തിനുസമീപത്തുവെച്ചാണ് പൊലീസ് പിടികൂടിയത്.മൊബൈൽ ട്രാക്കുചെയ്താണ് പൊലീസ് ഇയാൾ ഒളിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്.
CATEGORIES News
TAGS KOZHIKODE
