കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ബൈക്കും തീപിടിച്ച് പൂർണമായും കത്തിനശിച്ചു

കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ബൈക്കും തീപിടിച്ച് പൂർണമായും കത്തിനശിച്ചു

  • മണ്ണത്ത് ഹൗസിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും ഹോണ്ട ഷൈൻ ബൈക്കുമാണ് അഗ്നിക്കിരയായത്.

കോഴിക്കോട്: നല്ലളം കീഴ്‌വന പാടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്കൂട്ടറും ബൈക്കും തീപിടിച്ച് പൂർണമായും കത്തിനശിച്ചു. മണ്ണത്ത് ഹൗസിൽ സന്തോഷിന്റെ ഉടമസ്ഥതയിലുള്ള ടിവിഎസ് ജൂപ്പിറ്റർ സ്കൂട്ടറും ഹോണ്ട ഷൈൻ ബൈക്കുമാണ് അഗ്നിക്കിരയായത്.വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്ത് തീയും പുകയും ഉയരുന്നത് കണ്ട വീട്ടുകാർ ഫയർഫോഴ്‌സിനെ വിവരമറിയിച്ചു.

അഗ്നിരക്ഷാസേന എത്തുന്നതിന് മുമ്പ് വീട്ടുകാരും സമീപവാസികളും ചേർന്ന് തീ അണച്ചെങ്കിലും വാഹനങ്ങൾ രണ്ടും പൂർണമായും കത്തിനശിച്ചിരുന്നു.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ നല്ലളം പൊലീസ് അന്വേഷണം നടത്തിവരികയാണ്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )