
കോൺഗ്രസ് നിയന്ത്രണത്തിലുള്ള കോഴിക്കോട്ടെ സഹകരണ സൊസൈറ്റിയിൽ തട്ടിപ്പ്
- ലോക്കറിലുള്ള സ്വർണാഭരണം സൂക്ഷിച്ച പാക്കറ്റുകൾ എണ്ണി നോക്കിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.
കോഴിക്കോട്: കോഴിക്കോട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സൊസൈറ്റിയിൽ തട്ടിപ്പ്. സ്ഥാപനത്തിൽ ഓഡിറ്റ് നടത്തിയപ്പോഴാണ് തട്ടിപ്പ് പുറത്ത് വന്നത്. സഹകരണ വകുപ്പിൻ്റെ പരാതിയിൽ നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ സാമ്പത്തിക വർഷം അവസാന പാദം നടക്കാവ് കോ ഓപറേറ്റീവ് അർബൻ സൊസൈറ്റിയിൽ സഹകരണ വകുപ്പിലെ ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സ്ഥാപനത്തിലെ അക്കൗണ്ടന്റ്റ് ദിവ്യയും സെക്രട്ടറി രെജുവുമാണ് ഒന്നും രണ്ടും പ്രതികൾ. സൊസൈറ്റിയുടെ ലോക്കറിലുള്ള സ്വർണാഭരണം സൂക്ഷിച്ച പാക്കറ്റുകൾ എണ്ണി നോക്കിയപ്പോഴാണ് ക്രമക്കേട് പുറത്തുവന്നത്.
CATEGORIES News
