
ഗവ: മാപ്പിള ഹയർ സെക്കൻ്ററിസ്കൂളിൽ എം എൽ എ യുടെ സ്വർണ ചെപ്പ് പദ്ധതി യുടെ കിറ്റ് വിതരണവും, ബാഗ്‌വിതരണവും നടത്തി
- ഉദ്ഘാടനം വാർഡ് കൗൺസിലർ ഷമീം കെ. എം നിർവഹിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ഗവ :മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എം എൽ എ യുടെ സ്വർണ ചെപ്പ് എന്ന പദ്ധതി യുടെ കിറ്റ് വിതരണവും, കൊയിലാണ്ടി ടിപ്ടോപ്പ് ബാഗ് എന്നസ്ഥാപനം നൽകിയ ബാഗ് വിതരണത്തിന്റെയും ഉദ്ഘാടനം വാർഡ് കൗൺസിലർ ഷമീം കെ. എം നിർവഹിച്ചു. പിടി എ പ്രെസിഡന്റ് ലായിക് ടി. എ അധ്യക്ഷത വഹിച്ചു ആശംസകൾ അർപ്പിച്ചു കൊണ്ട് എച്ച് എം ദീപ പി ബി , എസ്. എം സി ചെയർമാൻ ബഷീർ വി പി വി എച്ച് എസ് എസ് പ്രിൻസിപിൾ ലൈജു ടീച്ചർ വി എച്ച് എസ് സി പ്രിൻസിപിൾ ഷിത കെ ,പി ടി എവൈസ് പ്രെസിഡന്റ് മുനീർ പി പിപ്രകാശൻ മാഷ് ബൈജ റാണി എം എസ് എന്നിവർ സംസാരിച്ചു. ജസീല ടീച്ചർ
നന്ദിയും പറഞ്ഞു.
CATEGORIES News
