ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെർച്വൽ ക്യു സംവിധാനം വരുന്നു

ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെർച്വൽ ക്യു സംവിധാനം വരുന്നു

  • ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം പാലിച്ചാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു

തൃശൂർ : ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് വെർച്വൽ ക്യു സംവിധാനം വരുന്നു . ദേവസ്വം ആവിഷ്കരിച്ച ഫേയ്സ് ആപ്പ് സംവിധാനം നടപ്പാക്കുന്നതിന് മുന്നോടിയായാണ് വെർച്വൽ ക്യൂ ഒരുക്കുന്നത് . ഭക്തർക്ക് സുഖദർശനം സാധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദ്ദേശം പാലിച്ചാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു . ഇതിനുള്ള നടപടി ക്രമങ്ങൾ ഉടൻ ആരംഭിക്കും .
ദർശനത്തിന് മണിക്കൂറുകൾ വരി നിൽക്കുന്നത് ഒഴിവാക്കാൻ ഫെയിസ് ആപ് സംവിധാനവും നടപ്പിലാക്കുന്നുണ്ട് .

അപേക്ഷിച്ച ഏജൻസികളിൽ നിന്ന് മികച്ച ഏജൻസിക്ക് നടപ്പിലാക്കാനുള്ള ചുമതല കൈമാറും ക്യു കോംപ്ലക്സ് പ്രാവർത്തികമാകുന്നതു 8. വരെയാണ് ഈ സംവിധാനങ്ങൾ . അത്യാധുനിക ക്യൂ കോംപ്ലക്സ് നിർമിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )