
കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ വർണാഭമായ പ്രവേശനോത്സവം
- കൊയിലാണ്ടി മണ്ഡലം എം.എൽ.എ അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി: പുതിയ അധ്യയന വർഷത്തിന് തുടക്കമിട്ട് കൊയിലാണ്ടി ജിവിഎച്ച്എസ്എസിൽ പ്രവേശനോത്സവം മഹനീയമായും വർണാഭമായും സംഘടിപ്പിച്ചു. പുതുതായി സ്കൂളിലെത്തിയ വിദ്യാർത്ഥികൾക്ക് ഹൃദ്യമായ സ്വീകരണമാണ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയത്.
പരിപാടി കൊയിലാണ്ടി മണ്ഡലം എം.എൽ.എ അഡ്വ. പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.കെ. ജയദേവൻ അധ്യക്ഷത വഹിച്ചു. അജീഷ് മുചുകുന്ന് മുഖ്യാതിഥിയായി പങ്കെടുത്തു.

പ്രിൻസിപ്പൽ പ്രദീപ് കുമാർ എൻ.വി സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് കെ. സജീവ് കുമാർ എം.എൽ.എയ്ക്ക് ഉപഹാരം സമർപ്പിച്ചു. പ്രധാനാധ്യാപിക ഷജിത ടി., എസ്.എം.സി ചെയർമാൻ പ്രവീൺ കുമാർ, മദർ പി.ടി.എ പ്രസിഡന്റ് അസ്മ, സ്റ്റാഫ് സെക്രട്ടറി നവീന എം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികൾ പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി. പുതുവർഷത്തെ ആവേശത്തോടെയും പ്രതീക്ഷകളോടെയും വരവേറ്റ ചടങ്ങിൽ വിദ്യാർത്ഥികളും രക്ഷിതാക്കളും വലിയ തോതിൽ പങ്കെടുത്തു.കെ. ബിജു നന്ദി രേഖപ്പെടുത്തി.
