
ചേമഞ്ചേരി യു.പി സ്കൂൾ സംഘടിപ്പിച്ച ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്റർ സ്മാരക സബ്ജില്ലാതല സ്വാതന്ത്ര്യസമര ചരിത്ര പ്രശ്നോത്തരി; പന്തലായനി ജി.എച്ച്.എസ്.എസ് ജേതാക്കൾ
- സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരിയുടെ ഇരുപത്തി അഞ്ചാമത് മത്സരത്തിൽ പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ നവമിത്ര,അനിരുദ്ധ് എന്നിവരടങ്ങിയ ടീം ജേതാക്കളായി.
കൊയിലാണ്ടി: ചേമഞ്ചേരി യു.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ, ചെറൂപ്പുറത്ത് ശശിധരൻ മാസ്റ്ററുടെ സ്മരണാർത്ഥം,
കൊയിലാണ്ടി സബ്ജില്ലയിലുള്ള യു.പി സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്ര പ്രശ്നോത്തരിയുടെ ഇരുപത്തി അഞ്ചാമത് മത്സരത്തിൽ പന്തലായനി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ നവമിത്ര,അനിരുദ്ധ് എന്നിവരടങ്ങിയ ടീം ജേതാക്കളായി. തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളിലെ ആരവ് ബിജേഷ്, ധ്യാൻ നിവേദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. തിരുവങ്ങൂർ യു. പി സ്കൂളിലെ വേദഷിനീഷ്, ധ്യാൻ എൻ.എം ടീമിനാണ് മൂന്നാം സ്ഥാനം. ഇരുപത്തി രണ്ട് ടീമുകൾ പങ്കെടുത്ത മത്സരത്തിന് ചെറൂർ ശശിമാസ്റ്റർ നേതൃത്വം നൽകി.

ഹെഡ്മിസ്ട്രസ് സഫിയ കളത്തിൽ വിജയികൾക്കുള്ള കാഷ് അവാർഡും ഉപഹാരങ്ങളും വിതരണം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ഫൗസിയ, വൈസ് പ്രസിഡണ്ട് ബിൻസി, അധ്യാപകരായ ഷീജ എസ്, ഷരീഫ് കാപ്പാട്, സുഹറ വി.പി എന്നിവർ സംസാരിച്ചു
