
ജൂൺ ഒന്നിന് മൺസൂൺ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷ
- എന്നാൽ ചില ആഗോള കാലാവസ്ഥാ ഏജൻസികൾ മൺസൂൺ നേരത്തെ എത്തുമെന്ന് പ്രവചിക്കുന്നു.
ദില്ലി: രാജ്യത്ത് ഈ വർഷത്തെ കാലവർഷം ജൂൺ ഒന്നിന് തന്നെ കേരളത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷകർ. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (IMD) കണക്കനുസരിച്ച്, ജൂൺ ആദ്യം തന്നെ തെക്കുപടിഞ്ഞാറൻ മൺസൂൺ കേരള തീരത്ത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മെയ് 20ഓടെ ആൻഡമാൻ നിക്കോബാറിൽ മൺസൂൺ എത്തും.
എന്നാൽ ചില ആഗോള കാലാവസ്ഥാ ഏജൻസികൾ മൺസൂൺ നേരത്തെ എത്തുമെന്ന് പ്രവചിക്കുന്നു. നിലവിൽ ദക്ഷിണേന്ത്യയിൽ ലഭിക്കുന്ന വേനൽമഴയും ഇടിമിന്നലും കൃത്യസമയത്തുള്ള മൺസൂണിന്റെ സൂചനകളായി കാലാവസ്ഥാ നിരീക്ഷകർ കണക്കാക്കുന്നു.കാലവർഷത്തിന് മുന്നോടിയായുള്ള ഇടിമിന്നലോടു കൂടിയ മഴയാണ് കേരളത്തിലും തമിഴ്നാട്ടിലും ഇപ്പോൾ ലഭിക്കുന്നത്.
CATEGORIES News
