
ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ തിരുത്തിയാട് പ്രവേശനോത്സവം ആഘോഷിച്ചു
- കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ.എ അഡ്വ. ജയന്ത് കെ. ദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു
കോഴിക്കോട്: ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ തിരുത്തിയാട് (IHRD) പ്ലസ് വൺ പ്രവേശനോത്സവം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.
എൻ.എസ്.എസ്. ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മഹേഷ് പവങ്ങാട്ട് സ്വാഗതം ആശംസിച്ചു. വാർഡ് കൗൺസിലർ ശ്രീമതി ജിഷ ശബരീഷ് അധ്യക്ഷത വഹിച്ചു. കോഴിക്കോട് നോർത്ത് മണ്ഡലം എം.എൽ.എ അഡ്വ. ജയന്ത് കെ. ദീപം തെളിയിച്ച് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ. മഹേഷ് പവങ്ങാട്ട് എം.എൽ.എ അഡ്വ. ജയന്ത് കെ.യെ പൊന്നാട അണിയിച്ച് ആദരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തെ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോകൾ നൽകി അനുമോദിച്ചു. ചടങ്ങിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരം വിതരണം ചെയ്തു.

പി.ടി.എ പ്രസിഡന്റ് ജി. സോമൻ പിള്ള, വൈസ് പ്രസിഡന്റ് സഞ്ജയ് എ.പി., അധ്യാപകരായ ബദറുദ്ദീൻ, ശ്രീമതി ജെസ്‌ല, ശ്രീമതി നിവ്യ എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി സുനില എം. നന്ദി രേഖപ്പെടുത്തി.
