ഡോ. വി.പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പ്രകാശനം ചെയ്തു

ഡോ. വി.പദ്മാവതിയുടെ ‘ചിതറിയ കലാ ചിത്രങ്ങൾ’ പ്രകാശനം ചെയ്തു

  • പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ പുസ്തകപ്രകാശനം നിർവഹിച്ചു

കൊയിലാണ്ടി : ചിത്രശാലകൾ, ഇന്ത്യയുടെ ആഭരണപാരമ്പര്യം തുടങ്ങിയ മേഖലകളെക്കുറിച്ച് ലളിതമായ ഭാഷയിൽ അവതരിപ്പിക്കുന്ന എഴുത്തുകാരിയാണ് ഡോ. വി. പദ്മാവതിയെന്ന് പ്രശസ്ത ചരിത്രകാരൻ ഡോ. എം. ആർ. രാഘവ വാര്യർ പറഞ്ഞു. എഴുത്തുകാരിയും ചിത്രകാരിയുമായ ഡോ. വി. പദ്മാവതി രചിച്ച ‘ചിതറിയ കലാ ചിത്രങ്ങൾ’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത നർത്തകി ഡോ. കലാമണ്ഡലം മായ രാജേഷ് പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത ഭാഷാ ഗവേഷകനായിരുന്ന ഡോ. കെ. ഉണ്ണിക്കിടാവിന്റെ ജീവിത പങ്കാളിയാണ് ഡോ. വി. പദ്മാവതി.

തൊണ്ണൂറാം വയസ്സിലാണ് അവരുടെ പുതിയ കൃതി പ്രകാശിതമാകുന്നത്.കവി മേലൂർ വാസുദേവൻ ചടങ്ങിൽ മുഖ്യാതിഥിയായി. ദേശാഭിമാനി കൊയിലാണ്ടി ഏരിയ റിപ്പോർട്ടർ എ. സജീവ്കുമാർ ആദ്ധ്യക്ഷ്യം വഹിച്ച ചടങ്ങിൽ സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം ലഭിച്ച ഡോ. എം. ആർ. രാഘവ വാര്യരെ നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ആദരിച്ചു. മാതൃഭൂമി സീനിയർ സബ് എഡിറ്റർ ഹരിലാൽ രാജഗോപാൽ പുസ്തകം പരിചയപ്പെടുത്തി. മുൻ എം. എൽ. എ. പി. വിശ്വൻ, പുകസ മേഖലാ പ്രസിഡന്റ്‌ കെ. ശ്രീനിവാസൻ, ചെങ്ങോട്ടുകാവ് ലൈബ്രറി നേതൃസമിതി പ്രസിഡന്റ്‌ കെ. വി. രാമചന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. ആർ.രൺദീപ് സ്വാഗതവും മധു കിഴക്കയിൽ നന്ദിയും പറഞ്ഞു.പേപ്പർ സ്‌ക്വയർ പബ്ലിഷേഴ്സ്,തൃശ്ശൂർ ആണ് പുസ്തകത്തിന്റെ പ്രസാധകർ.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )