തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം;  മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആദരം

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭാ സംഗമം; മികവ് തെളിയിച്ച വിദ്യാർത്ഥികൾക്ക് ആദരം

  • കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്ന പ്രതിഭാ സംഗമം സംഘടിപ്പിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, എൽ.എസ്.എസ്., യു.എസ്.എസ്., എൻ.എം.എം.എസ്. പരീക്ഷകളിലും വിവിധ കലാ-കായിക മത്സരങ്ങളിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ അനുമോദിച്ചത്.കൊയിലാണ്ടി എം.എൽ.എ അഡ്വ. കെ. പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി.കെ. ഷെറീന സ്വാഗതം ആശംസിച്ച ചടങ്ങിൽ ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയ് ബോസ് കെ. അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക കെ.കെ. വിജിത റിപ്പോർട്ട് അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശ്വതി ഷിലേഷ് മുഖ്യാതിഥിയായി പങ്കെടുത്തു. സ്കൂൾ മാനേജർ ടി.കെ. ജനാർദ്ദനൻ, പി.ടി.എ പ്രസിഡന്റ് കെ.കെ. ഫാറൂഖ് എന്നിവർ വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ സമ്മാനിച്ചു.ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ഹഫ്സ മനാഫ്, നളിനി കെ.എം., നിർമല സി.പി., പി.കെ. ഷിജു, കെ. പ്രസന്ന, ശിവദാസൻ വാഴയിൽ, ടി.കെ. ശശിധരൻ, എ.പി. സതീഷ് ബാബു, അവിനാഷ് ജി എസ്, ബിജിത്ത് ആർ.സി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.സുനിൽ മൊകേരി നന്ദി രേഖപ്പെടുത്തി.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )