
തീവ്ര വോട്ടർപട്ടിക പരിഷ്കരണം; ഡൽഹിയിൽ ഇന്ന് നിർണായക യോഗം ചേരും
- മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുക്കും.
ഡൽഹി : രാജ്യവ്യാപകമായി തീവ്ര വോട്ടർപട്ടിക പരിഷ്കരണം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ഇന്ന് നിർണായക യോഗം ചേരും . മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ച യോഗത്തിൽ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുക്കും.

മറ്റ് സംസ്ഥാനങ്ങളിൽ എസ്ഐആർ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള മുന്നൊരുക്കങ്ങൾ യോഗം ചർച്ച ചെയ്യും. വോട്ടർപട്ടിക പരിഷ്കരണം നീട്ടി വയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. എസ്ഐആർ എതിർക്കുന്ന സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. ഡൽഹിയിൽ രണ്ടുദിവസമായാണ് യോഗം നടക്കുന്നത്.
CATEGORIES News
