
തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി; സംസ്ഥാനത്ത് മത്സര ചിത്രം തെളിയുന്നു
- മത്സരരംഗത്തുള്ളത് ആകെ 98,451 സ്ഥാനാർഥികളാണ്.
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിയുന്നു. മത്സരരംഗത്തുള്ളത് ആകെ 98,451 സ്ഥാനാർഥികളാണ്. എന്നാൽ നാളെ മൂന്ന് മണി വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസരമുണ്ട്. അതിനുശേഷമായിരിക്കും സ്ഥാനാർഥി പട്ടിക അന്തിമമാവുക.

ആകെ സ്ഥാനാർഥികളിൽ 51,728 വനിതകളാണ്. 46,722 പുരുഷ സ്ഥാനാർഥികളുമാണുള്ളത്. ഏറ്റവും അധികം സ്ഥാനാർഥികളുള്ളത് മലപ്പുറം ജില്ലയിലാണ്. കുറവ് വയനാടാണ്. മലപ്പുറത്ത് 12,566 ഉം വയനാട് 2,838 സ്ഥാനാർഥികളുമാണുള്ളത്. ആകെ 2,261 പത്രികകൾ സൂക്ഷ്മ പരിശോധനയിൽ തള്ളി. ഏറ്റവും കൂടുതൽ പത്രികകൾ തള്ളിയത് തിരുവനന്തപുരം, കോട്ടയം, എറണാകുളം ജില്ലകളിലാണ്.
CATEGORIES News
