
കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു
- ഫറോക്ക് സ്വദേശിയായ 19കാരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. ഫറോക്ക് സ്വദേശിയായ 19കാരനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിൽ ജോലിചെയ്യുന്ന യുവാവിന് കടുത്ത പനിയും തലവേദനയും അനുഭവപ്പെട്ടതോടെയാണ് ചികിത്സ തേടിയത്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. കോഴിക്കോട് എത്തിയ ശേഷം പനിയും തലവേദനയും മാറാത്തതിനെതുടർന്നാണ് സ്രവ പരിശോധന നടത്തിയത്.
ഇതിലാണ് രോഗം സ്ഥിരീകരിച്ച ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം കോഴിക്കോട് കോട്ടൂർ സ്വദേശിയായ ഒൻപതുവയസുകാരനും കഴിഞ്ഞദിവസം അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
CATEGORIES News
