
ദസറ അവധിക്ക് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് റെയിൽവേ
- നാല് എ.സി. ത്രീടിയർ, ആറ് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 20 കോച്ചുകളുള്ള സ്പെഷ്യൽ തീവണ്ടിയാണ് അനുവദിച്ചത്
ബെംഗളൂരു : ദസറ അവധിക്ക് നാട്ടിലേക്ക് പോകുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് പ്രത്യേക തീവണ്ടിയനുവദിച്ച് റെയിൽവേ. വെള്ളിയാഴ്ച വൈകീട്ട് 4.40-ന് ബെംഗളൂരു കന്റോൺമെന്റിൽനിന്ന് പുറപ്പെടുന്ന വണ്ടി (06575) ശനിയാഴ്ച രാവിലെ 10.30-ന് തിരുവനന്തപുരം നോർത്തിൽ എത്തും. മടക്കയാത്ര (06576) ശനിയാഴ്ച ഉച്ചയ്ക്ക് 12.40-ന് തിരുവനന്തപുരം നോർത്തിൽനിന്ന് ആരംഭിക്കും.

ഞായറാഴച രാവിലെ ആറിന ബെംഗളൂരു കന്റോൺമെന്റിലെത്തിച്ചേരും. നാല് എ.സി. ത്രീടിയർ, ആറ് സ്ലീപ്പർ, എട്ട് ജനറൽ സെക്കൻഡ് ക്ലാസ്, രണ്ട് ലഗേജ് കം ബ്രേക്ക് വാൻ എന്നിങ്ങനെ 20 കോച്ചുകളുള്ള സ്പെഷ്യൽ തീവണ്ടിയാണ് അനുവദിച്ചത്.
CATEGORIES News
