
ദുർമന്ത്രവാദവും ആഭിചാരവും തടയാൻ സംസ്ഥാനത്ത് ബിൽ തയാറാകുന്നു
- നരബലി, ജീവനോടെയുള്ള സംസ്കാരം, മരണകാരണമാകുന്ന പ്രവൃത്തികൾ എന്നിവക്ക് ബില്ലിൽ ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്യുന്നു
തിരുവനന്തപുരം: ദുർമന്ത്രവാദവും ആഭിചാരവും തടയാൻ സംസ്ഥാനത്ത് ബിൽ തയാറാകുന്നു. നരബലി, ജീവനോടെയുള്ള സംസ്ക്കാരം, മരണകാരണമാകുന്ന പ്രവൃത്തികൾ എന്നിവക്ക് ബില്ലിൽ ജീവപര്യന്തം ശിക്ഷ ശുപാർശ ചെയ്യുന്നു. പത്തനംതിട്ട ഇലന്തൂരിലെ നരബലിക്ക് പിന്നാലെയാണ് ബില്ല് തയാറാക്കാനുള്ള വിദ്ഗ്ധ സമിതിയെ നിയോഗിച്ചത്.

മാരകമായി പരിക്കേൽപ്പിക്കുന്നതും ആഭിചാര ക്രിയകളുടെ പേരിൽ ലൈംഗികാതിക്രമം നടത്തുന്നതിനും ജീവന്ഹാനികരമാവുന്ന പദാർത്ഥങ്ങൾ കഴിപ്പിക്കുന്നതിനും പത്ത് വർഷം തടവും ശുപാർശ ചെയ്യുന്നുണ്ട്. ബാധയൊഴിപ്പിക്കാനായി ഉള്ള മർദനത്തിന് 7 വർഷം തടവാണ് കരട് ബില്ലിൽ ഉള്ളത്. എന്നാൽ ബിൽ എപ്പോൾ നിയമസഭയിൽ അവതരിപ്പിക്കുമെന്നതിൽ തീരുമാനമെടുത്തിട്ടില്ല.
CATEGORIES News
TAGS THIRUVANANTHAPURAM
