ഇ-ചലാൻ അമ്നസ്റ്റി പദ്ധതി: 50% ഇളവോടെ അടയ്ക്കാനുള്ള അവസരം

ഇ-ചലാൻ അമ്നസ്റ്റി പദ്ധതി: 50% ഇളവോടെ അടയ്ക്കാനുള്ള അവസരം

  • 2024 ഡിസംബർ 31 വരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഇ-ചലാനുകൾക്കും ഈ ഇളവ് ബാധകമാണ്

കോഴിക്കോട്: ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട ഇ-ചലാൻ കുടിശ്ശികകൾ തീർക്കുന്നതിനായി സർക്കാർ പ്രഖ്യാപിച്ച അമ്നസ്റ്റി പദ്ധതിയുടെ ഭാഗമായി 50 ശതമാനം ഇളവ് അനുവദിച്ചിരിക്കുന്നു. 2024 ഡിസംബർ 31 വരെ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ ഇ-ചലാനുകൾക്കും ഈ ഇളവ് ബാധകമാണ്.
പദ്ധതിയുടെ അവസാന തീയതി 2026 ഏപ്രിൽ 30 ആണ്. അതിനാൽ പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തി കുടിശ്ശിക ചലാനുകൾ അടച്ചുതീർക്കണമെന്ന് അധികൃതർ അറിയിച്ചു.


കോഴിക്കോട് സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ 2026 ഏപ്രിൽ 29-ന് രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ഇളവിന്റെ ആനുകൂല്യം ലഭിക്കാൻ https://services.mvd.kerala.gov.in⁠� എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
അവസാന തീയതിക്ക് ശേഷം ഇളവ് ലഭിക്കില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )