ദേശീയ പാതയിൽ ചോമ്പാലിൽ ഡിവൈഡറിൽ തട്ടി കാർ തട്ടി പൂർണമായി കത്തിനശിച്ചു

ദേശീയ പാതയിൽ ചോമ്പാലിൽ ഡിവൈഡറിൽ തട്ടി കാർ തട്ടി പൂർണമായി കത്തിനശിച്ചു

വെള്ളിയാഴ്ച കാലത്ത് ആറരയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം

വടകര: ദേശീയ പാതയിൽ ചോമ്പാലിൽ ഡിവൈഡറിൽ തട്ടി കാർ തട്ടി പൂർണമായി കത്തിനശിച്ചു. വാഹനത്തിലുണ്ടായ ആറ് പേർക്ക് നിസ്സാര പരിക്ക്. വെള്ളിയാഴ്ച കാലത്ത് ആറരയോടെ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപമാണ് സംഭവം. കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു.

സമീപത്തെ സ്റ്റേഡിയത്തിലെ ഓപ്പൺ ജിമ്മിലെ കായിക താരങ്ങളും നാട്ടുകാരും ചേർന്ന് വാഹനത്തിലെ യാത്രക്കാരെ രക്ഷപ്പെടുത്തി. ഇതിനിടയിൽ കാറിന് തീപിടിക്കുകയായിരുന്നു. വടകരയിൽ നിന്നും മാഹിയിൽ നിന്നും എത്തിയ രണ്ട് യുണിറ്റ് ഫയർ ഫോഴ്സ‌് സംഘം തീയണച്ചു. പരിക്കേറ്റവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ചോമ്പാൽ പോലീസ് സ്ഥലത്തെത്തി. കണ്ണൂർ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )