നന്തി കടലൂരിൽ ഭ്രാന്തൻ നായയുടെ പരാക്രമത്തിൽ എട്ട് പേർക്ക് കടിയേറ്റു

നന്തി കടലൂരിൽ ഭ്രാന്തൻ നായയുടെ പരാക്രമത്തിൽ എട്ട് പേർക്ക് കടിയേറ്റു

ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി.

കൊയിലാണ്ടി: നന്തി കടലൂരിൽ ഭ്രാന്തൻ നായയുടെ പരാക്രമത്തിൽ എട്ട് പേർക്ക് കടിയേറ്റു. ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. കടലൂർ ലൈറ്റ് ഹൗസിനു സമീപം ഇന്നു രാവിലെയായിരുന്നു സംഭവം. സ്കൂട്ടറിൽ പോയവരെയും വീട്ടുമുറ്റത്തു നിന്നവരെയും നായ കടിച്ചു. എൺപതുകാരി കവരംകുന്ന് ജാനുവിന് കൈക്കും വയറിനുമാണ് കടിയേറ്റത്.

പിടിക വളപ്പിൽ മുഹമ്മദ് (22) സഹോദരിയോടൊപ്പം സ്കൂട്ടറിൽ പോകുമ്പോഴാണ് ആക്രമിക്കപ്പെട്ടത്. തെക്കേ കമ്മാടത്തിൽ ഹാജിറ 61, തൈക്കണ്ടി ഹംദാൻ 16, കരിയാടത്ത് നൗഷാദ് 30, കാളിയെരി ഉമ്മു കുൽസു 56, വടക്കേവളപ്പിൽജുനൈസ 42, കരിയടുകുനി ദേവി 60 തുടങ്ങിയവരാണ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. കടിച്ച നായയെ പിന്നീട് നാട്ടുകാർ അടിച്ചു കൊന്നു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )