നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ വരെ പിഴ ;ചട്ടങ്ങളിൽ ഭേദഗതി വരുത്തും

നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ വരെ പിഴ ;ചട്ടങ്ങളിൽ ഭേദഗതി വരുത്തും

  • നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതു പതിവായ സാഹചര്യത്തിലാണിത്. നായ്ക്കളെ കാണാതായാൽ കണ്ടെത്താനും കൂടി ഇതു സഹായിക്കും

തിരുവനന്തപുരം : പെറ്റ് ഷോപ്പുകളിൽനിന്നു വിൽക്കുന്ന നായ്ക്കുഞ്ഞുങ്ങളിലും വീടുകളിലെ വളർത്തുനായ്ക്കളിലും ആർഎഫ്ഐഡി (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ് ഘടിപ്പിക്കാനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിൽ. നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതു പതിവായ സാഹചര്യത്തിലാണിത്. നായ്ക്കളെ കാണാതായാൽ കണ്ടെത്താനും കൂടി ഇതു സഹായിക്കും. നായ്ക്കളെ തെരുവിൽ ഉപേക്ഷിച്ചാൽ ഉടമയ്ക്ക് 10,000 രൂപ വരെ പിഴയിടാൻ പഞ്ചായത്തുകളുടെയും നഗരസഭകളുടെയും ലൈസൻസിങ് ചട്ടങ്ങളിൽ ഭേദഗതി വരുത്തും.

അരിമണിയുടെ വലുപ്പമുള്ള ചിപ് നായ്ക്കളുടെ ചർമത്തിനടിയിലാണു വെയ്ക്കുക.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus (0 )