
നിയമപഠന ക്ലാസ്സ് സംഘടിപ്പിച്ചു
- കോഴിക്കോട് ജില്ല ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് കെ എൻ ജയകുമാർ ക്ലാസ് എടുത്തു.
കൊയിലാണ്ടി: കൊയിലാണ്ടി ബാറിലെ സീനിയർ അഭിഭാഷകനായിരുന്ന അഡ്വക്കേറ്റ് കെ എൻ ബാലസുബ്രഹ്മണ്യന്റെ ഫോട്ടോ അനാച്ഛാദനത്തിന്റെ മുന്നോടിയായി അനുസ്മരണ സമിതിയും കൊയിലാണ്ടി ബാർ അസോസിയേഷനും സംയുക്തമായി നിയമപഠന ക്ലാസ്സ് സംഘടിപ്പിച്ചു.കോഴിക്കോട് ജില്ല ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് കെ എൻ ജയകുമാർ ക്ലാസ് എടുത്തു.

ചടങ്ങിന് അഡ്വക്കേറ്റ് പി പ്രശാന്ത് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അഡ്വക്കേറ്റ് എം ബിന്ദു സ്വാഗതം പറഞ്ഞു. ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് എം സുമൻ ലാൽ, വൈസ് പ്രസിഡണ്ട് അഡ്വ :വിജി ബി.ജി,അഡ്വ : അമൽ കൃഷ്ണ, അഡ്വ : അഭയകൃഷ്ണൻ, അഡ്വ : ജിഷ വി. വി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
