നിർധന കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിക്കൊണ്ട് മനുഷ്യസ്‌നേഹത്തിനും മത മൈത്രിക്കും മാതൃകയായി; സിറാജുദ്ദീൻ ബഡുവന്റകത്ത്

നിർധന കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിക്കൊണ്ട് മനുഷ്യസ്‌നേഹത്തിനും മത മൈത്രിക്കും മാതൃകയായി; സിറാജുദ്ദീൻ ബഡുവന്റകത്ത്

  • കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രവാസിയായ സിറാജുദ്ദീൻ ബഡുവൻ്റകത്ത് വീടോ സ്‌ഥലമോ ഇല്ലാത്ത രണ്ട് നിർധന കുടുംബങ്ങൾക്ക് ഫ്ലാറ്റുകൾ നൽകിക്കൊണ്ട് മനുഷ്യസ്‌നേഹത്തിനും മത മൈത്രിക്കും മാതൃകയായി. ആന്തട്ട ഗവ. യു.പി. സ്‌കൂൾ, ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്‌കൂൾ എന്നിവിടങ്ങളിലെ രണ്ടു കുട്ടികളുടെ കുടുംബങ്ങൾക്കാണ് വീട് കൈമാറിയത്. കൊയിലാണ്ടി എം.എൽ.എ അഡ്വ.കെ.പ്രവീൺകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എൻ്. ഭാസ്‌കരൻ അധ്യക്ഷത വഹിച്ചു.

സിറാജുദ്ദീൻ്റെ മാതാപിതാക്കളായ ആലിക്കോയയും സുഹറയും താക്കോലുകൾ ഗുണഭോക്താക്കൾക്ക് കൈമാറി. പ്രധാനധ്യാപകരായ സി. അരവിന്ദൻ, തേജസ്വി വിജയൻ എന്നിവർ സ്‌കൂളുകളുടെ ഉപഹാരം സിറാജുദ്ദീന് നൽകി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തസ്‌ലീന നാസർ, സ്ഥിരം സമിതി അധ്യക്ഷരായ കെ. ശശികുമാർ, ശ്രീജ ടീച്ചർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗോപി ചെറുവാട്ട്, ഗ്രാമ പഞ്ചായത്ത് അംഗം സുഗീത, പി.വി. രാജു, എം.ജി.ബൽരാജ് , എ . ഹരിദാസ്, രാഷ്ട്രീയ പാർടി പ്രതിനിധികൾ , സാംസ്‌കാരിക സംഘടനാ പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )