നൂറ് സീറ്റിൽ ലീഡ് ഉയർത്തി യു ഡി എഫ്

നൂറ് സീറ്റിൽ ലീഡ് ഉയർത്തി യു ഡി എഫ്

  • മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്.

തിരുവനന്തപുരം : കേരളത്തിൽ നൂറിന് മുകളിൽ ലീഡ് ഉയർത്തി യു ഡി എഫ്. എൽ ഡി എഫ് ൻ്റെ പല സിറ്റിംഗ് സീറ്റുകളിലും യു ഡി എഫ് ലീഡ് ചെയ്യുകയാണ്. മൂന്നാം ഘട്ട വോട്ടുകളും എണ്ണിക്കഴിയുമ്പോഴും ധർമ്മടത്ത് പിണറായി വിജയൻ പിന്നിലാണ്. മൂന്ന് റൗണ്ട് പൂർത്തിയാകുമ്പോൾ പയ്യന്നൂരിൽ എൽഡിഎഫിന് 11000 വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2077 വോട്ടുകൾക്കാണ് പിണറായി വിജയൻ പിന്നിലായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണലിന്റെറെ ആദ്യ മണിക്കൂറിൽ 14 മന്ത്രിമാരാണ് നിലവിൽ പിന്നിൽ ഉള്ളത്. ആദ്യ മണിക്കൂറിൽ യുഡിഎഫിന് വ്യക്തമായ മുൻതൂക്കമാണ് നേടാനായിട്ടുള്ളത്. പിണറായി വിജയൻ അടക്കം 14 എൽഡിഎഫ് മന്ത്രിമാരാണ് ആദ്യ ഘട്ടത്തിൽ പിന്നിലായത്. യുഡിഎഫ് തരംഗമെന്നാണ് അക്ഷരാർത്ഥത്തിൽ പറയാനാകുന്നത്. എൽഡിഎഫ് കോട്ടകളടക്കം തകരുന്ന വ്യക്തമായ ചിത്രമാണ് കാണാനാകുന്നത്.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )